ഒരു വാഴയും കുറേ ആകുലതകളും
അനന്തരം ഞാനും വാഴ നട്ടു.ഒന്നല്ല പത്തല്ല ഇരുപത്തിമൂന്ന് കന്ന് വാഴകള്‍.അവ പച്ച മണ്ണില്‍ വേരുകളിറക്കി,പുതുനാമ്പുകള്‍ കാട്ടി പച്ചപ്പ് വിരിച്ചു. ഞാന്‍ അവക്ക് വെള്ളമൊഴിച്ചു,വളമിട്ടു. ഈ വാഴകളെല്ലാം കുലച്ചാല്‍? മനക്കണക്കുകള്‍ എന്നെ നാലാം ക്ലാസിലെ ബെനീന ടീച്ചറുടെ മുന്നിലെ പൂവന്‍പഴം പോലത്തെ കുട്ടിയാക്കി. ഞാന്‍ കൂട്ടിയും കിഴിച്ചും മനപ്പായസമുണ്ടു. നാലുംമൂന്നും ഏഴ്,ഏഴും മൂന്നും പത്ത്, പതീറ്റ്മുക്കാല് ഏഴര......കണക്കുകള്‍ പായക്കപ്പല് കണക്കെ പാഞ്ഞുനടന്നു. കാരണവന്മാര് പറഞ്ഞതെത്ര ശരിയാണ്.അവസാനം ഖേദിക്കാതിരിക്കാന്‍ പത്തുവാഴ വെക്കുന്നതു തന്നെയാണ് നല്ലത്.എന്തെങ്കിലും പ്രയോജനം ഉണ്ടാകാതിരിക്കില്ല.
പണ്ട്, വളരെ പണ്ടൊന്നുമല്ല, റേഷന്‍ കടയില്‍ പോകാന്‍ പറഞ്ഞിട്ട് അനുസരിക്കാത്തതിന് വാപ്പ പറഞ്ഞത് ഞാനോര്‍ത്തു.'നിന്നെയൊക്കെ ഉണ്ടാക്കിയ നേരം കൊണ്ട് പത്ത് വാഴ വെച്ചാല്‍ മതിയായിരുന്നു'.വാപ്പാക്ക് വാഴ വെക്കാത്തതിന്റെ സങ്കടം ഇതുവരെ മാറിയിട്ടില്ല.ഇപ്പോഴും ഇടക്കിടെ വാഴങ്കന്ന് അന്വേഷിച്ച് നടക്കാറുണ്ട്. എനിക്ക് അങ്ങനെയൊരു ഖേദം ഉണ്ടാവരുതല്ലോ. അങ്ങനെയാണ് ഞാനും വാഴ നട്ട് കര്‍ഷകനായത്.സംഗതി വാപ്പ പറയുന്നത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല.വാഴ നട്ട് വലുതാക്കുക, പിന്നെ കുല വരിക എന്നുവെച്ചാല്‍ ഇച്ചിരി പണിയുള്ള കാര്യം തന്നെയാണ്.
അനന്തരം ഞാനും വാഴ നട്ടു.ഒന്നല്ല പത്തല്ല ഇരുപത്തിമൂന്ന് കന്ന് വാഴകള്‍.അവ പച്ച മണ്ണില്‍ വേരുകളിറക്കി,പുതുനാമ്പുകള്‍ കാട്ടി പച്ചപ്പ് വിരിച്ചു. ഞാന്‍ അവക്ക് വെള്ളമൊഴിച്ചു,വളമിട്ടു. ഈ വാഴകളെല്ലാം കുലച്ചാല്‍? മനക്കണക്കുകള്‍ എന്നെ നാലാം ക്ലാസിലെ ബെനീന ടീച്ചറുടെ മുന്നിലെ പൂവന്‍പഴം പോലത്തെ കുട്ടിയാക്കി. ഞാന്‍ കൂട്ടിയും കിഴിച്ചും മനപ്പായസമുണ്ടു. നാലുംമൂന്നും ഏഴ്,ഏഴും മൂന്നും പത്ത്, പതീറ്റ്മുക്കാല് ഏഴര......കണക്കുകള്‍ പായക്കപ്പല് കണക്കെ പാഞ്ഞുനടന്നു. കാരണവന്മാര് പറഞ്ഞതെത്ര ശരിയാണ്.അവസാനം ഖേദിക്കാതിരിക്കാന്‍ പത്തുവാഴ വെക്കുന്നതു തന്നെയാണ് നല്ലത്.എന്തെങ്കിലും പ്രയോജനം ഉണ്ടാകാതിരിക്കില്ല. കണക്കുകള്‍ പിഴച്ചു. ഞാന്‍വെച്ച വാഴകള്‍ വൈകാതെത്തന്നെ നശിച്ചു.കുഞ്ഞുങ്ങളെ പരിപാലിക്കുന്നപോലെ നോക്കിയാലേ വാഴകള്‍ വളര്‍ന്ന് ഫലം തരൂ എന്ന് ഉമ്മ പറഞ്ഞ് ഞാനറിഞ്ഞു.രണ്ടും ശ്രമകരമായ ജോലിതന്നെ.എന്തായാലും വാഴ അവിടെ നില്ക്കട്ടെ, കുഞ്ഞുമതി. ഞാന്‍ എന്റെ കുഞ്ഞിന്റെ അടുത്തേക്ക് പോയി.അവന്റെ മുഖത്തെ ഇപ്പോഴത്തെചിരി ഒരു വിജയിയുടേതാണോ? ആവാം.
ഇതിനിടെ എപ്പോഴോ വാപ്പ തേടിപ്പിടിച്ച് കൊണ്ടുവന്ന് നട്ട വാഴ കുലച്ചു.കുല വിരിയുന്നത് വാപ്പ ഓരോ ദിവസവും മുകളിലേക്ക് നോക്കി നിരീക്ഷിച്ചു.പക്ഷേ വാഴയും ഉപ്പയെ നിരാശപ്പെടുത്തി, മൂത്ത മകനെപോലെ. കുടപ്പന് വിരിഞ്ഞു തീരാറായിട്ടും ആ വാഴയില്‍ ഒരു കായപോലും ഉണ്ടായില്ല.അത് അങ്ങനെ വിരിഞ്ഞ് വിരിഞ്ഞ് തീര്‍ന്നു.എന്തൊരു കാലക്കേടാണിത്... ഞാന്‍ മനസ്സില്‍ ഊറിച്ചിരിച്ചു.എങ്കിലും വാപ്പ നിരാശ പുറത്തുകാട്ടിയില്ല. പിന്നെയും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.നിന്നെയൊക്കെ വളര്‍ത്തി വലുതാക്കിയ നേരംകൊണ്ട് പത്തു വാഴവെച്ചിരുന്നെങ്കില്‍.....
Nannaayittund..
ReplyDeletenice........
ReplyDeleteella vappamarkum ith dedicat cheyunnu....!