ചായയും ഉഴുന്നുവടയും പായസവും, ഒരു വിവാഹ സല്‍ക്കാരത്തിന് വിളമ്പിയ വിഭവം ഇത്രമാത്രമായിരുന്നു. വിവാഹം എങ്ങനെ ആര്ഭാടമാക്കാം എന്നതിനെക്കുറിച്ച് മലയാളി റിസര്‍ച് നടത്തുമ്പോഴാണ് ഇത്തരമൊരു സല്‍ക്കാരം.വിളമ്പിയതില്‍ പായസം ആര്‍ഭാടമായോ എന്ന സംശയത്തിലാണ് നമ്മുടെ വരനും വധുവും.എങ്കിലും ശുഭകാര്യങ്ങള്‍ ചെയ്യുമ്പോള്‍ അല്പം മധുരം നല്ലതാണല്ലോ? അങ്ങനെ ലളിതവും സുന്ദരവുമായ ചടങ്ങുകളാടെ അവര്‍ ഒന്നായി.
കൊടകര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡംഗം കെ.ആര്. സോമനും 18ാം വാര്‍ഡംഗം കെ.വി. അമ്പിളിയും തമ്മിലെ വിവാഹമാണ് വളരെ ലളിതമായി നടന്നത്. കൊടകര പഞ്ചായത്ത് കമ്യൂണിറ്റി ഹാളായിരുന്നു വിവാഹവേദി. ഇരുവരും സി.പി.എമ്മുകാരാണ്. ഭരണസമിതിയംഗങ്ങളായി പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് ഇവര്തമ്മില് ഇഷ്ടത്തിലായത്. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നിശ്ചയിച്ചു.ദോഷം പറയരുതല്ലോ മരംചുറ്റിപ്രേമത്തിനൊന്നും കാമുകിയും കാമുകനും മെനക്കെട്ടില്ല. ഭരണകാര്യത്തിലായിരുന്നു ശ്രദ്ധ; ഇനിയും അങ്ങനെത്തന്നെ.
കൊടകര ഗാന്ധിനഗര്‍ പരേതനായ കളപ്പുരക്കല്‍ രാമനാചാരിയുടെ മകനായ കെ.ആര്. സോമന്, സിനിമാ^നാടക പ്രവര്ത്തകന് കൂടിയാണ്. 2000ല്‍ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട കുരുതിപ്പൂക്കള്‍ എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. 2006ല്‍ കട്ടക്കില്‍ നടന്ന ദേശീയ നാടകോല്‍സവത്തില്‍ സോമന് എഴുതി സംവിധാനം ചെയ്ത ഹിന്ദി നാടകത്തിനും പുരസ്കാരം ലഭിച്ചിരുന്നു. മനക്കുളങ്ങര കാഞ്ഞിരപ്പറമ്പില്‍ വേലായുധന്റെ മകളാണ് അമ്പിളി.വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനും കൂടിയാണ്.

:)
ReplyDelete